2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവാചക പത്നി ആഇശ ബീവിയെ അപമാനിച്ചയാളെ സഊദിയിൽ പോലീസ് അറസ്റ്റ് ചെയ്തു

   

റിയാദ്: പ്രവാചക പത്നി ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചയാളെ സഊദി പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് പിന്നാലെ തന്നെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള സഊദി പൗരനാണു പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിക്കെതിരെയുള്ള നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറും.

കഴിഞ്ഞ ദിവസമായിരുന്നു പ്രവാചക പത്നി ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവിയെ അപമാനിച്ച് കൊണ്ടുള്ള ക്ലിപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ പ്രതിയെ പിടി കൂടാൻ പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സൗദ് അൽ മുഅജബ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ക്രിമിനൽ നടപടി നിയമത്തിലെ ആർട്ടിക്കിൾ (15 ഉം 17 ഉം) അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്യാനും അവർക്കെതിരായ ക്രിമിനൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുമായിരുന്നു ഉത്തരവിട്ടിരുന്നത്.

മതപരമായ ചിഹ്നങ്ങൾ, ഇസ്‌ലാമിക മൂല്യങ്ങൾ, പൊതു ധാർമ്മികത എന്നിവയെ അവഹേളിക്കുന്നത് അറസ്റ്റ് ചെയ്യേണ്ട ഒരു വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ച് വർഷം തടവും മൂന്ന് ദശലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ ഈടാക്കുക. മതപരവും സാമൂഹികവുമായ മൂല്യങ്ങൾ ലംഘിക്കുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ കർശനമായും ശക്തമായും നിയന്ത്രണങ്ങൾ ബാധകമാക്കുമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സൗദ് അൽ മുഅജബ് വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.