
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിൽ നിന്നും കഴിഞ്ഞ ദിവസമുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വീട് തകർന്നു. ശനിയാഴ്ച രാത്രിയാണ് റിയാദ് ലക്ഷ്യമാക്കി മിസൈൽ എത്തിയത്. യമനിലെ സൻഅയിൽ നിന്ന് ഇറാൻ അനുകൂല ഹൂതികളാണ് മിസൈൽ തൊടുത്തു വിട്ടത്.
എന്നാൽ ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തകർത്തതായി സഖ്യ സേന അറിയിച്ചിരുന്നു. മിസൈൽ ആകാശത്ത് വെച്ച് തകർത്തപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിസരത്ത് വൻ ഭീകരശബ്ദം ഉണ്ടായതായും ദൃസാക്ഷികൾ വെളിപ്പെടുത്തി.
മിസൈൽ വേധ സംവിധാനം ഉപയോഗിച്ച് തകർക്കപ്പെട്ട മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് വീട് തകർന്നത്. സമീപത്തെ ഏതാനും കെട്ടിടങ്ങളിലും അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂര തകർന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മദി അറിയിച്ചു. തുടർച്ചയായ മിസൈൽ ആക്രമണവും പതിനഞ്ചോളം ഡ്രോണുകളുമാണ് സഊദിക്ക് നേരെ ഉണ്ടായത്.
അതേസമയം, സഊദിക്ക് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ ഏറ്റെടുത്തു. കൂടുതൽ അക്രമണം നടത്തുമെന്നും ഭീകരർ മുന്നറിയിപ്പ് നൽകി. റിയാദിന് പുറമെ ഖമീസ് മുശൈത്തിന് നേരെയും മിസൈൽ ഡ്രോൺ ആക്രമണമുണ്ടായി.
മിസൈൽ തകർക്കുന്ന വീഡിയോ
Comments are closed for this post.