റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് എന്ന നാമത്തിൽ മലപ്പുറം ജില്ലയിലെ സാധാരണ പ്രവാസികൾക്ക് വേണ്ടി ആവിഷ്‌കരിച്ച നിക്ഷേപ പദ്ധതി ആറാം ഘട്ട ലാഭ വിതരണം ചെയ്തു. പ്രവാസികളിൽ സംരംഭ ശീലം സ്വായത്തമാക്കുന്നതിനും അതിലൂടെ ഇതര വരുമാനങ്ങൾ കണ്ടത്താനും രണ്ട് വർഷം തികയുന്ന നൂർ നിക്ഷേപ പദ്ധതിയിലൂടെ സാധിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി അംഗങ്ങൾക്ക് ലാഭ വിതരണം നടത്തിയിരുന്നു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന നിക്ഷേപക സംഗമത്തിൽ ആറാം ഘട്ട ലാഭ വിതരണ ഉത്ഘാടനം ഡയറക്ടർ അലവികുട്ടി ളവട്ടൂർ നിർവ്വഹിച്ചു. നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് സി ഇ ഒ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് സെക്രട്ടറി യൂനസ് കൈതക്കോടൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടറും ജില്ലാ കെഎംസിസി പ്രസിഡന്റുമായ മുഹമ്മദ് വേങ്ങര, ഡയറക്ടറും ജില്ലാ ജനറൽ സെക്രട്ടറിയുമായ അസീസ് വെങ്കിട്ട, ഡയറക്ടർമാരായ മുനീർ വാഴക്കാട്, ഇക്ബാൽ കാവനൂർ,
ഷറഫ് പുളിക്കൽ, സിറാജ് മേടാപ്പിൽ, മണ്ഡലം കോഡിനേറ്റർമാരായ നജ്മുദ്ധീൻ അരീക്കൻ, ഫൈസൽ തോട്ടത്തിൽ, മുബാറക് അരീക്കോട്, ബഷീർ ചുള്ളിക്കോട്, ഷാഫി കരുവാരകുണ്ട്, റിയാസ് തിരൂർക്കാട്, നിസാർ വള്ളിക്കുന്ന്, ഇസ്ഹാഖ് താനൂർ, ശിഹാബ് എന്നിവർ സംസാരിച്ചു. ഡയറക്ടർ ലത്തീഫ് താനാളൂർ സ്വാഗതവും കോഡിനേറ്റർ ഇക്ബാൽ നന്ദിയും പറഞ്ഞു.
Comments are closed for this post.