2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മലപ്പുറം സ്വദേശി സഊദിയിൽ താമസ സ്ഥലത്ത് മരണപ്പെട്ടു

റിയാദ്: സഊദിയിൽ മലപ്പുറം സ്വദേശി താമസ സ്ഥലത്ത് മരണപ്പെട്ടു. മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുള്ള (48) യാണ് ൽഗാത്തിൽ താമസസ്ഥലത്ത് മരണപ്പെട്ടത്. ഭാര്യയും ഒരു മകളും മരുമകനും കൂടെ ഉണ്ട്. രണ്ട് കുട്ടികൾ നാട്ടിലാണ്.

പരേതരായ അലവി, കുഞ്ഞി പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗദ, മക്കൾ: മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂo, ശഹല ഷെറിൻ

മയ്യത്തിന്റെ തുടർ നടപടി ക്രമങ്ങളുമായി മരുമകന്‍ ഷിഹാബിനെ സഹായിക്കാൻ അൽ ഗാത്ത് കെഎംസിസി നേതാകളായ നാസർ മണ്ണാര്‍ക്കാട്. ബാബു പാലക്കാട്. അയ്യൂബ് കാവനൂർ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫിഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. മയ്യിത്ത് അൽ ഗാത്തിൽ ഖബറടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.