മുംബൈ: ലഹരിമരുന്ന കേസില്‍ അറസ്റ്റിലായി നടി റിയ ചക്രവര്‍ത്തി ലഹരിമാഫിയ സംഘത്തിലെ പ്രധാനകണ്ണിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ അറിയച്ചു. ബോളിവുഡിലെ ഉന്നതര ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാനിയാണ് റിയയെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.
റിയയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. റിയയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നടന്‍ സുശാന്ത് സിങ് രജപുത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നത് റിയയ്ക്ക് അറിയാമായിരുന്നു. ഈ വിവരം മറച്ചുവെക്കുകയും സുശാന്തിന് ലഹരി ഉപയോഗിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്തു. സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത് റിയയാണ്. ഇതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നും എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്.
Comments are closed for this post.