2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇംഗ്ലണ്ടില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 18 വയസ്സ് വരെ ഗണിത പഠനം നിര്‍ബന്ധമാക്കുന്നു

   

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും 18 വയസ്സ് വരെ ഏതെങ്കിലും രൂപത്തില്‍ ഗണിത പഠനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2023ലെ തന്റെ ആദ്യ പ്രസംഗത്തിലാണ് ഋഷി സുനക് പദ്ധതി പ്രഖ്യാപിച്ചത്.

ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എല്ലാ ജോലികള്‍ക്കും സുപ്രധാനമായ ഒരു ലോകത്ത്, ജോലികള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ വിശകലന വൈദഗ്ധ്യം ആവശ്യമാണെന്നും ആ കഴിവുകളില്ലാതെ നമ്മുടെ കുട്ടികളെ ഈ ലോകത്തേക്ക് വിടുന്നത് അവരെ നിരാശപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് 16നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതി പേര്‍ മാത്രമാണ് കണക്ക് പഠിക്കുന്നതെന്ന് സുനക് ചൂണ്ടിക്കാട്ടി. സയന്‍സ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണിത്.

അതേസമയം, ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ ബിടെക്കുകള്‍ ഉള്‍പ്പെടെയുള്ള ക്രിയേറ്റീവ് ആര്‍ട്‌സ് യോഗ്യതകള്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രം കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതി എപ്രകാരമാണെന്ന് വ്യക്തമല്ല. നിലവിലുള്ള യോഗ്യതകള്‍ വികസിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നൂതനമായ ഓപ്ഷനുകളും സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

രാജ്യത്ത് 16 മുതല്‍ 18 വയസ്സുവരെയുള്ളവരുടെ എണ്ണം 2021നും 2030നും ഇടയില്‍ 18% വര്‍ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌ക്കല്‍ സ്റ്റഡീസിന്റെ കണക്ക്. ഗണിത അധ്യാപകരുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളജ് ലീഡേഴ്‌സ് പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.