ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. താരത്തെ ഐ.സി.യുവില്‍ നിന്ന് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എംആര്‍ഐ സ്‌കാന്‍ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡെറാഡൂണിലെ മാക്‌സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്. നിരവധി ആളുകള്‍ സന്ദര്‍ശനത്തിന് എത്തുന്നതിനാല്‍ ഇന്‍ഫക്ഷന്‍ ഭീതി ഒഴിവാക്കുന്നതിനായി പന്തിനെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments are closed for this post.