2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗവേഷണമികവിന് അഞ്ചച്ചവടി സ്വദേശിനി റിനീഷ ബക്കറിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം

മലപ്പുറം: ഗവേഷണമികവിന് മലപ്പുറം അഞ്ചച്ചവടി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം. അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെ മകള്‍ റിനീഷ ബക്കറിന്റെ ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
വയനാടന്‍ കുരുമുളകു തോട്ടങ്ങളിലെ മണ്ണിലടങ്ങിയ ബാക്ടീരിയകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിനാണ് റിനീഷ ബക്കറിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ഇരുപതിനായിരം രൂപയായിരുന്നു പുരസ്‌കാരം. ഈ പ്രബന്ധം അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കാര്‍ഷിക സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ഡി.ഗിരിജയുടെ കീഴിലായിരുന്നു ഗവേഷണം.

ഒക്ടോബറില്‍ നടക്കുന്ന സെമിനാറിലാണ് പ്രബന്ധമവതരിപ്പിക്കുക. അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെയും കെ.പി സീനത്തിന്റെയും മകളാണ്.  മണ്ണുത്തി സര്‍വകലാശാലയില്‍ നിന്ന് എം.എസ്.സി ഫസ്റ്റ് റാങ്കില്‍ വിജയിച്ച റിനീഷ ബക്കര്‍ കൊപ്പം സ്വദേശിയും മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ കെ.കെ ജമാല്‍ മുഹമ്മദിന്റെ ഭാര്യയുമാണ്. രണ്ടു വയസുകാരന്‍
ജാഇസ് ജമാല്‍ മകനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.