2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാത്രിയില്‍ സ്‌കൂട്ടറോടിക്കുന്നതിനിടെ ഹാന്‍ഡിലില്‍ നിന്ന് പാമ്പ് തലപൊക്കി- വീഡിയോ

 

ഹെല്‍മെറ്റ്, ഷൂ.. ഇങ്ങനെ നിത്യോപയോഗ വസ്തുക്കളില്‍ പാമ്പുകള്‍ കടന്നുകൂടാനുള്ള സാധ്യതകളെപ്പറ്റി മുന്‍പ് നിരവധി വീഡിയോകള്‍ വന്നിരുന്നു. ഷൂ ഇടുമ്പോള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയെന്ന തരത്തില്‍ ഇങ്ങനെയുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഓടിക്കൊണ്ടിരിക്കേ, സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ നിന്ന് പൊടുന്നനെ പാമ്പ് തലപൊക്കി വന്നാലോ? ആരും ചെയ്തുപോകുന്നത് ആ യുവാവും ചെയ്തു. നിലവിളിച്ചു, ഉച്ചത്തില്‍ തന്നെ. അപകടത്തില്‍പ്പെടാതെ സൈഡിലൊതുക്കുകയും ചെയ്തു. ഒപ്പം വീഡിയോ കൂടി പകര്‍ത്താനുള്ള സാഹസം കാട്ടി.

തായ്‌ലന്‍ഡിലാണ് സംഭവം. വടക്കന്‍ തായ്‌ലന്‍ഡിലെ ഉതായ്താനി പ്രവിശ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ആദ്യം ഭയന്നെങ്കിലും പിന്നീട് ഒരു കൈകൊണ്ട് ബൈക്ക് നിയന്ത്രിച്ച ശേഷം വാഹനം നിര്‍ത്തി യുവാവ് തന്നെയാണ് ഈ ദൃശ്യം പകര്‍ത്തിയത്.

2017ലും സമാനമായ സംഭവം തായ്‌ലന്‍ഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ലോകത്ത് ഏറ്റവുമധികം വിഷപ്പാമ്പുകളുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. ഇരുനൂറിലധികം വിഭാഗത്തിലുള്ള പാമ്പുകളുണ്ട് തായ്‌ലന്‍ഡില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.