2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കഞ്ഞി കുടി മുട്ടുമോ? കേരളത്തില്‍ അരിവില കുതിച്ചുയരുന്നു

കഞ്ഞി കുടി മുട്ടുമോ? കേരളത്തില്‍ അരിവില കുതിച്ചുയരുന്നു

തിരുവനന്തപുരം: ഓണം അടുത്തതോടെ കേരളത്തില്‍ അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികള്‍, അരി, മീന്‍ എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വിവിധ അരി ഇനങ്ങള്‍ക്ക് കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ധനയുണ്ടായത്. വരും ദിവസങ്ങളില്‍ വിപണി സജീവമാകുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത.

നേരത്തെ 48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് ഇപ്പോള്‍ വില 52 രൂപയാണ്. മലബാറില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള താരതമ്യേന വില കുറഞ്ഞ അരിയായ നൂര്‍ജഹാന് 10 രൂപയിലധികം കൂടി. നേരത്തെ 38 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 രൂപക്കടുത്താണ് നൂര്‍ജഹാന്‍ വിറ്റ് പോവുന്നത്. 40 മുതല്‍ 43 രൂപവരെ വിലയുണ്ടായിരുന്ന കുറുവക്കാകട്ടെ, ഇപ്പോള്‍ മൂന്ന് രൂപ അധികം നല്‍കണം. പൊന്നിയുടെ വില 48ല്‍ നിന്നും 52 ലേക്കെത്തി. പച്ചരിയുടെ വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 32-33 രൂപക്ക് വിറ്റിരുന്ന പച്ചരിക്കിപ്പോള്‍ 37 മുതല്‍ 38 രൂപവരെ കൊടുക്കണ്ട സ്ഥിതിയാണ്. സപ്ലൈക്കോ വഴി അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല മാര്‍ക്കറ്റുകളിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഓണം അടുക്കുമ്പോള്‍ ആന്ധ്രയില്‍ നിന്ന് വരുന്ന അരിയുടെ അളവിലും കുറവുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകും. അരിയുടെ കയറ്റുമതിയാണ് വില വര്‍ധനക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.