2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തോക്ക്, ലോട്ടറി, ട്രക്ക്, സ്‌കോളര്‍ഷിപ്പ്: വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വാഗ്ദാനങ്ങള്‍ അനവധി

പി.പി ചെറിയാന്‍

 

വെസ്റ്റ് വെര്‍ജീനിയ: വാക്‌സിന്‍ സ്വീകരിക്കുവാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് വെസ്റ്റ് വെര്‍ജീനിയ. ഗവര്‍ണര്‍ ജിം ജസ്റ്റിസാണ് നിറയെ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മൗണ്ടന്‍ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെര്‍ജിനിയായിലെ 40 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 33 ശതമാനം പൂര്‍ണ ഡോസ് സ്വീകരിച്ചവരാണ്.

   

ഏറ്റവും പുതിയ സി.ഡി.സി റിപ്പോര്‍ട്ടനുസരിച്ച് പ്രായപൂര്‍ത്തിയായ 51 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെ വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ 43-ാം സ്ഥാനത്താണ് വെസ്റ്റ് വെര്‍ജിനിയ. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

ഇതില്‍ ഒരു മില്യണ്‍ ലോട്ടറി, ട്രക്കുകള്‍, സ്‌കോളര്‍ഷുപ്പുകള്‍, ആജീവനാന്ത ഹണ്ടിങ്ങ്, ഫിഷിംഗ് ലൈസെന്‍സുകള്‍, സ്റ്റേറ്റ് പാര്‍ക്കിലേക്കുള്ള സൗജന്യപാസുകള്‍ ഇതിനെല്ലാം പുറമെ കസ്റ്റമേയ്‌സ് റൈഫിള്‍സും, ഷോട്ടുഗണ്‍സും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ സമ്മാനങ്ങള്‍ പലതും പ്രഖ്യാപിച്ചപ്പോള്‍ അതിലൊന്നും ഗണ്‍ ഉള്‍പ്പെട്ടിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.