2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇനിമുതല്‍ ഫോണ്‍ വായുവിലൂടെ ചാര്‍ജ് ചെയ്യാം; പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി

വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി. എം.ഐ എയര്‍ സംവിധാനം വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് ഇലക്ടോണിക്‌സ് ഉല്‍പന്നങ്ങള്‍ വയറുകളോ, പാഡുകളോ, ചാര്‍ജിങ് സ്റ്റാന്‍ഡ് മുതലായവ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

എം.ഐ എയര്‍ ചാര്‍ജിന്റെ പ്രാഥമിക രൂപത്തില്‍ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാര്‍ജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. ‘ സ്പീക്കറുകള്‍, ഡെസ്‌ക് ലാമ്പുകള്‍, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈന്‍ വൈകാതെ വയര്‍ലെസ്സ് സംവിധാനത്തിലേക്ക് മാറും. ‘ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഡിവൈസുകളുടെ ചാര്‍ജിങ് രീതിയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ ഉതകുന്നതാണ് എംഐ എയര്‍ ചാര്‍ജ് സാങ്കേതികവിദ്യ. ഷവോമിയുടെ എം.ഐ എയര്‍ ചാര്‍ജ് വഴി ഒരേസമയം ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താന്‍ ഇനിയും വൈകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.