ഹൈദരാബാദ്: തെലുങ്ക് വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദര്‍ സാംസ്‌കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 1997ല്‍ ?ഗദ്ദറിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു. 2010 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗദ്ദര്‍. 2017 ല്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിച്ച ഗദ്ദര്‍ തെലങ്കാനയുടെ രൂപീകരണത്തിനായി ശക്തമായി വാദിച്ച വ്യക്തിയാണ്.
Comments are closed for this post.