2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍; മാറ്റം ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ശേഷമുള്ള പുതിയ ഇന്ധനവില നിലവില്‍ വന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 7.40 പൈസയുമാണ് കുറഞ്ഞത്.

വിലക്കറ്റവും പണപ്പെരുപ്പം വര്‍ധിച്ചതും നേരിടാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് കഴിഞ്ഞദിവസം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

കേന്ദ്രസർക്കാർ കുറച്ച നികുതിക്ക് ആനുപാതികമായി കേരളം പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറച്ചിരുന്നു.

കേരളത്തില്‍ ഇന്ധനവില ഇങ്ങനെ

തിരുവനന്തപുരത്ത്
പെട്രോള്‍ വില- 106 രൂപ 74 പൈസ.
ഡീസല്‍ വില- 96 രൂപ 58 പൈസ

കൊച്ചിയില്‍
പെട്രോള്‍ വില- 104 രൂപ 62 പൈസ.
ഡീസല്‍ വില- 92 രൂപ 63 പൈസ

കോഴിക്കോട്
പെട്രോള്‍ വില 104 രൂപ 92 പൈസ.
ഡീസല്‍ വില 94 രൂപ 89 പൈസ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.