2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയില്‍ നിന്ന് ഒമാനിലെത്തി വിസ മാറുന്നത് വര്‍ദ്ധിക്കുന്നു; ബസുകളിലെത്തുന്നവര്‍ക്ക് നിയന്ത്രണം

മസ്‌ക്കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസുകളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ മാസം ഒന്ന് മുതലാണ് വിസ മാറാന്‍ അതിര്‍ത്തി കടന്നെത്തിയവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഒമാനിലേക്ക് വിസ മാറാന്‍ എത്തുന്ന പലരും മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ചില ദിവസങ്ങള്‍ താമസിച്ച ശേഷം മാത്രമാണ് യുഎഇയിലേക്ക് തിരിച്ച് പോകുന്നത്.

ഇതോടെയാണ് ഇത്തരക്കാര്‍ കൂടുതല്‍ എത്തുന്ന സ്വകാര്യ ബസുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതിരിക്കാന്‍അധികൃതര്‍തീരുമാനിച്ചിരിക്കുന്നത്.അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. എന്നാല്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രം നടത്തുന്ന മുവാസലാത്തില്‍ സ്ഥലപരിമിതിയുള്ളതിനാലാണ് യാത്രികര്‍ക്ക് മറ്റ് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നത്.

Content Highlights:restriction for people coming to oman from uae to changing their visas


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.