2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

#ResignModi കാണാതായ സംഭവം: ഫെയ്‌സ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന പ്രതിഷേധ ഹാഷ്ടാഗ് ഒഴിവാക്കിയതിനു പിന്നാലെയാണ് പൊങ്കാല.

#ResignModi എന്ന ഹാഷ്ടാഗിനു പുറമെ, ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും പോസ്റ്റിനു കീഴില്‍ വ്യാപകമായി കമന്റ് ചെയ്യുന്നുണ്ട്.

Here are some of my favorite moments from Prime Minister Narendra Modi’s visit today.

Posted by Mark Zuckerberg on Sunday, 27 September 2015

2015 സെപ്റ്റംബര്‍ 28ന് സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലാണ് പൊങ്കാല കൂടുതല്‍. യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ക്കു കീഴിലാണ് കമന്റ് പൂരം.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയും വലിയ രീതിയില്‍ കൊവിഡ് പ്രതിരോധം പാളുകയും ചെയ്തതോടെയാണ് മോദിയുടെ രാജി ആവശ്യപ്പെട്ട് #ResignModi എന്ന ഹാഷ്ടാഗ് പ്രതിഷേധം ഉടലെടുത്തത്. എന്നാല്‍ ഇടയ്ക്ക് ഫെയ്‌സ്ബുക്കില്‍ നിന്ന് ഈ ഹാഷ്ടാഗ് അപ്രത്യക്ഷമായി. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല, സാങ്കേതിക കാരണത്താലാണ് ഹാഷ്ടാഗ് അപ്രത്യക്ഷമായതെന്നാണ് ഫെയ്‌സ്ബുക്ക് വിശദീകരിച്ചത്. പിന്നീട് പുന:സ്ഥാപിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.