റെസിഡന്‍സ് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വി.എഫ്.എസ് തഅഷീറ സെന്ററുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സഊദിയിലെ പ്രവാസി സമൂഹത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.പ്രവാസികള്‍ക്ക് സഊദിയില്‍ റെസിഡന്‍സ് വിസ ലഭിക്കുന്നതിനായി മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതിന് ശേഷം മോഫ നമ്പര്‍ എടുക്കാനായി വി.എഫ്.എസ് സെന്ററിലെത്തേണ്ടതുണ്ട്. പിന്നീട് മോഫ അപ്‌ഡേറ്റ് ചെയ്യുന്നതിനായി മെഡിക്കല്‍ സെന്ററിനെ സമീപിക്കണം, ശേഷം വിസ സ്റ്റാംപ് ചെയ്ത് കിട്ടുന്നതിനായി ഇവര്‍ക്ക് വീണ്ടും വി.എഫ്.എസ് സെന്ററിലെത്തണം.
ഇത്തരത്തില്‍ പ്രവാസികള്‍ക്ക് നിരവധി തവണ മെഡിക്കല്‍ സെന്ററുകളും വി.എഫ്.എസ് സെന്ററും കയറിയിറങ്ങേണ്ട അവസ്ഥ ബുദ്ധിമുട്ടുളവാക്കുന്നതാണെന്ന പരാതികള്‍ ഉയര്‍ന്ന് വരുന്നുണ്ട്.കൂടാതെ കുട്ടികള്‍ക്ക് യെല്ലോ വാക്‌സിനെടുത്ത സര്‍ട്ടിഫിക്കേറ്റ് മെഡിക്കല്‍ സെന്ററില്‍ നിന്നും ലഭിച്ച ശേഷം സൗദി എംബസിയില്‍ നിന്നും അറ്റസ്റ്റ് ചെയ്യിക്കണം, ശേഷം ഇത് സ്റ്റാംപ് ചെയ്യുന്നതിനായി വി.എഫ്.എസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.ഇതുംപ്രവാസിസമൂഹത്തിന്ബുദ്ധിമുട്ടുകള്‍വരുത്തിവെക്കുന്നുണ്ട്.
പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വിസിറ്റ് വിസ, റെസിഡെന്‍ഷ്യല്‍ വിസ എന്നിവ ലഭിക്കുന്നതിനായി അപേക്ഷിക്കുന്നയാള്‍ നേരിട്ട് വി.എഫ്.എസില്‍ പോകണമെന്നുളള നിബന്ധന ഒഴിവാക്കുന്നതിനായി പ്രവാസികള്‍ രാഷ്ട്രീയ, സാമൂഹ്യ മേഖലയിലുളളവരോട് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments are closed for this post.