2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സവര്‍ണ സംവരണം: മുഖ്യമന്ത്രിയോട് സത്താര്‍ പന്തല്ലൂരിന്റെ 16 ചോദ്യങ്ങള്‍

സത്താർ പന്തലൂർ

ഉത്തരം കിട്ടില്ലെന്നറിയാം,
എങ്കിലും,
ചോദിച്ചുകൊണ്ടേയിരിക്കാം…
മുഖ്യമന്ത്രിയോട്,
 
▪️പിന്നാക്ക വിഭാഗത്തിന്റെ സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ധൃതി പിടിച്ച് സംവരണ വിജ്ഞാപനം ഇറക്കിയത് എന്തിന് ?
▪️സവർണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ബി ജെ പി നിലപാടിനൊപ്പം നിൽക്കുന്ന സി പി എമ്മിൽ നിന്നും ഇനിയുള്ള കാലം പിന്നാക്ക വിഭാഗം എന്ത് പ്രതീക്ഷിക്കണം ?
▪️20% ജനസംഖ്യയുള്ള മുന്നാക്ക വിഭാഗത്തിന് ജനസംഖ്യാനുപാതിക പ്രതിനിധ്യത്തേക്കാൾ ഇരട്ടിയിലധികം വിവിധ തസ്തികകളിൽ പ്രതിനിധ്യമുണ്ടായിരിക്കെ അവർക്ക് വേണ്ടി സംവരണ അട്ടിമറി നടത്തുന്നതെന്തിന് ?
▪️ഭരണഘടനയുടെ ആർട്ടിക്ക്ൾ 16 അനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ സംവരണം കൊടുക്കണമെന്നാണ് പറയുന്നത്. പുതിയ സംവരണം ഏതടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ ?
▪️മെറിറ്റിൽ നിന്നും 10% വരെ നൽകാമെന്നത് എല്ലാ മേഖലയിലും അത്ര തന്നെ പൂർണ്ണമായി നൽകിയതിന്റെ മാനദണ്ഡമെന്താണ് ? മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർ എത്ര ശതമാനമുണ്ട് ? അതിന്റെ ഔദ്യോഗിക കണക്ക് സർക്കാർ പുറത്ത് വിടുമോ ?
▪️പഞ്ചായത്തിൽ രണ്ടര ഏക്കർ , മുനിസിപ്പാലിറ്റിയിൽ 75 സെന്റ്, കോർപ്പറേഷനിൽ 50 സെന്റ് ഭൂമി ഇതാണ് മൂന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവനെ കണ്ടെത്താനുള്ള മാനദണ്ഡം…! ഇവരാണ് പാവപ്പെട്ടവരെന്ന് നിർണ്ണയിച്ചതിന് ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുമോ ?
▪️ജനസംഖ്യയുടെ 27% വരുന്ന മുസ് ലിംകൾക്ക് മെഡിക്കൽ പി ജി സീറ്റിൽ വെറും 2% മാത്രവും 20% ശതമാനം വരുന്ന മുന്നാക്ക വിഭാഗത്തിന് 10% വും അനുവദിച്ചതിന്റെ അടിസ്ഥാനമെന്താണ് ?
▪️ഓരോ പത്ത് വർഷം കൂടുമ്പോഴും സംവരണ വിഭാഗങ്ങളുടെ പുരോഗതി വിലയിരുത്തി ക്വാട്ട പുനർനിർണയിക്കണമെന്ന ഹൈക്കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കുന്നില്ല ? സംവരണ ക്വാട്ട പുനർനിർണ്ണയം പാലോളി കമ്മീഷൻ ശുപാർശ കൂടിയല്ലേ ?
▪️പിന്നാക്ക വിഭാഗത്തിന്റെ ബാക് ലോഗ് നികത്താൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശം നടപ്പാക്കാൻ (പാലോളി കമ്മീഷൻ റിപ്പോർട്ടും നിർദ്ദേശിച്ചു) എന്ത് കൊണ്ട് തയ്യാറാവുന്നില്ല ?
▪️മുസ് ലിം സമുദായം അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ അതിനെ ‘വർഗ്ഗീയത’യെന്ന് ആരോപിച്ച് അടക്കി നിർത്താൻ ശ്രമിക്കുന്ന ഇടത് മുന്നണി കൺവീനറുടെ താത്പര്യമെന്ത് ?
പ്രതിപക്ഷ നേതാവിനോട്,
▪️സാമ്പത്തിക സംവരണ കാര്യത്തിൽ പ്രതിപക്ഷം ബി.ജെ.പിക്കും സി പി എമ്മിനുമൊപ്പമാണ്. എങ്കിലും പിന്നാക്ക വിഭാഗത്തിന്റെ സംവരണ അട്ടിമറിയെ കുറിച്ച് മൗനം പാലിക്കുന്നത് അവരോട് ചെയ്യുന്ന വഞ്ചനയല്ലേ ?
▪️സംവരണ ക്വാട്ട പുനർനിർണ്ണയിക്കണമെന്ന കോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെടാത്തത് എന്ത് കൊണ്ട് ?
▪️ബാക് ലോഗ് നികത്താൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ എന്ത് കൊണ്ട് ആവശ്യപ്പെടുന്നില്ല ?
▪️മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിർണ്ണയിക്കുന്ന മാനദണ്ഡം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ?
▪️ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിന് സാമ്പത്തിക സംവരണ നടപടിക്രമങ്ങളിൽ ഒന്നിനോടും വിയോജിപ്പില്ലേ ?
▪️എയ്ഡഡ് മൈനോറിറ്റി കോളേജുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായി അലോട്ട്മെന്റ് നടന്നപ്പോൾ എന്ത് കൊണ്ട് മൗനം പാലിച്ചു ?
സംവരണം,
സം വരേണ്യർക്ക്….!

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.