കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15ആണ് അവസാന തീയതി. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 75 ശതമാനം മാര്‍ക്കോടെ നാല് വര്‍ഷ ബിരുദം, 55 ശതമാനം മാര്‍ക്കോടെ എം.ഫില്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെ.ആര്‍.എഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍, നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. മറ്റുള്ളവര്‍ സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയെഴുതണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് 5 ശതമാനം ഇളവുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.cukerala.ac.in സന്ദര്‍ശിക്കുക.
Comments are closed for this post.