തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറില്‍ കുടുങ്ങിയ മഹാരാജനെ പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ അല്‍പസമയം മുമ്പാണ് മൃതദേഹം പുറത്തെത്തിച്ചത്. ശനിയാഴ്ച 9 മണിയോടെയാണ് മഹാരാജനടക്കം രണ്ടു പേര്‍ കിണറ്റില്‍ കുടുങ്ങിയത്. മുക്കോല സര്‍വശക്തിപുരം റോഡില്‍ സുകുമാരന്റെ വീട്ടിലെ 30 വര്‍ഷം പഴക്കമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂട്ടത്തിലുള്ളയാള്‍ക്ക് രക്ഷപ്പെടാനായെങ്കിലും മഹാരാജന്‍ കുടുങ്ങി. 90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിക്കിടന്നതെന്നാണ് വിവരം. രണ്ട് കോണ്‍ക്രീറ്റ് റിംഗുകള്‍ക്കും താഴെയാണിത്. ഇവയ്ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.
Comments are closed for this post.