ന്യൂഡല്‍ഹി: 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായ ജോഗീന്ദര്‍ ശര്‍മ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
മിസ്ബാഹുല്‍ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ജോഗീന്ദര്‍ ശര്‍മയായിരുന്നു മിസ്ബാഹിനെ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ വിജയവും കിരീടവും സമ്മാനിച്ചത്.അവസരങ്ങള്‍ നല്‍കിയതിന് ബി.സി.സി.ഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഹരിയാന സര്‍ക്കാറിനും താരം നന്ദിയറിയിച്ചു. മുപ്പത്തിയൊമ്പതുകാരനായ അദ്ദേഹം നിലവില്‍ ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്.
Comments are closed for this post.