2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രണ്ടാമത്തെ പാസ്‌വേര്‍ഡ് 123456, അപ്പോ ആദ്യത്തേതോ?

ലോകം ഒന്നാകെ ഓണ്‍ലൈനിലേക്ക് മാറിയതോടെ നമ്മള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ അക്കൗണ്ടുകളുടെ എണ്ണവും ഉയര്‍ന്നു. ഇതോടെ ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്ഥ പാസ്‌വേര്‍ഡുകള്‍ സൂക്ഷിക്കുകയെന്നത് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. പലരും ഓര്‍ത്തിരിക്കാനുള്ള എളുപ്പത്തിനായി എല്ലാത്തിനും ഒരേ പാസ് വേര്‍ഡുകളാണ് മിക്കപ്പോഴും നല്‍കാറുള്ളത്. വളരെ അശ്രദ്ധമായാണ് ഇന്ത്യക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് നോര്‍ഡ്പാസിന്റെ ഈ വര്‍ഷത്തെ മോസ്റ്റ് കോമണ്‍ പാസ് വേര്‍ഡ് ലിസ്റ്റ്.(common password list)

ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാസ്‌വേഡായി ഉപയോഗിക്കുന്ന കീവേര്‍ഡ് ‘പാസ്‌വേഡ്'(password) ആണ്. 3.5 ലക്ഷം പാസ് വേര്‍ഡ് എന്ന കീവേര്‍ഡ് ഉപയോഗിക്കുന്നുണ്ട്.ഈ വര്‍ഷം ഇന്ത്യക്കാര്‍ പൊതുവായി ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡ് ‘123456’ ആണ്.

12345678 എന്ന പാസ്‌വേര്‍ഡാണ് മൂന്നാമത്. ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ള പാസ്‌വേര്‍ഡുകളും ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്‍ഡില്‍ താഴെ സമയം മാത്രമേ ഹാക്കര്‍മാര്‍ക്ക് വേണ്ടിവരുന്നുള്ളു എന്നാണ് നോര്‍ഡ്പാസിന്റെ വിലയിരുത്തല്‍.

bigbasket, 123456789 എന്നിവയാണ് പൊതുവായി ഉപയോഗിക്കപ്പെടുന്ന പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍. 200 പാസ്‌വേര്‍ഡുകള്‍ അടങ്ങിയതാണ് നോര്‍ഡ്പാസിന്റെ most common passwords. list. 2021ലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 83 ശതമാനം പാസ്‌വേര്‍ഡുകളും മാറ്റമില്ലാതെ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.