ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ അരങ്ങേറിയ ജില്ലകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ചയായിരിക്കും റീപോളിങ്. ജൂലായ് 11ന് ആണ് വോട്ടെണ്ണല്‍.
മുര്‍ഷിദാബാദ്, നാദിയ പുരുലിയ, മാല്‍ഡ, ബിര്‍ഭും, ജല്‍പൈഗുരി, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലെ അക്രമസംഭവങ്ങള്‍ അരങ്ങേറിയ ബൂത്തുകളിലാണ് റീപോളിങ് നടക്കുക. റീപോളിങ് നടക്കുന്ന ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് മുര്‍ഷിദാബാദിലാണ് 175 എണ്ണം.
ജൂലായ് എട്ടിന് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംഭവങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ചില ഭാഗങ്ങളില്‍ വ്യാപക കള്ളവോട്ടും ബാലറ്റ് പെട്ടികള്‍ നശിപ്പിക്കലും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂലിനെതിരേ ബി.ജെ.പിയും സി.പി.എം.കോണ്‍ഗ്രസ് സഖ്യവുമാണ് രംഗത്തുള്ളത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നൗഷാദ് സിദ്ദിഖി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും സജീവമാണ്.
Comments are closed for this post.