ദുബൈ: ജല, ഊര്‍ജ, സാങ്കേതിക, പരിസ്ഥിതി പ്രദര്‍ശനമായ വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ പരിചയപ്പെടുത്തി മലയാളിയായ സി.പി മുഹമ്മദ് സാലിഹിന്റെ ഉടമസ്ഥതയിലുള്ള ആസ ഗ്രൂപ്.
കാറ്റില്‍ നിന്നുള്ള ഊര്‍ജത്തെയും സൗരോര്‍ജത്തെയും സമുന്നയിപ്പിച്ചു കൊണ്ടുള്ള നൂതന രീതിയാണ് ഈ വര്‍ഷം ആസ ഗ്രൂപ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറ്റെക്‌സില്‍ ഓരോ വര്‍ഷവും ഊര്‍ജ രംഗത്ത് നൂതനവും സുസ്ഥിരവുമായ പ്രൊജക്റ്റുകള്‍ ആസ പരിചയപ്പെടുത്താറുണ്ട്. ഈ വര്‍ഷം പ്രമോട്ട് ചെയ്യുന്നത് റിന്യൂവല്‍ എനര്‍ജി അഥവാ പുനരുപയോഗ ഊര്‍ജ സ്രോതസുകളാണ്.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) സംഘാടകരായ വെറ്റെക്‌സിന്റെ ആരംഭ കാലം മുതല്‍ ആസ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഫേസ് റെകഗ്‌നിഷന്‍ ടെക്‌നോളജി ഇതിനോടകം ദുബൈ പൊലീസിനു വേണ്ടിയും ദുബൈ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് വേണ്ടിയും ആസ വിജയകരമായി സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ദീവയുടെ അംഗീകൃത കരാറുകാറെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് ആസ ഗ്രൂപ്. ദുബൈയില്‍ ഏകദേശം ഒരു മില്യന്‍ ഭൂഗര്‍ഭ വൈദ്യുത കേബിളുകള്‍ ആസയുടെ പവര്‍ ഡിവിഷന്‍ ദീവയ്ക്ക് വേണ്ടി സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
അബുദാബി അല്‍ദാര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ദുബൈ മാളിലെ ആപ്ള്‍ ഷോറൂം, അര്‍മാനി ഹോട്ടല്‍ ബാല്‍കണി തുടങ്ങി ലോകശ്രദ്ധയാകര്‍ഷിച്ച പല പദ്ധതികളിലും ആസയുടെ കയ്യൊപ്പുണ്ട്.
പ്രകൃതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ‘എനാബ്ള്‍ഡ് സസ്റ്റയ്‌നബിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍’ എന്ന മുദ്രാവാക്യം ഈ ഗ്രൂപ് വിജയകരമായി മുന്നോട്ടു വെക്കുന്നു.
Comments are closed for this post.