2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വ്യവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി കണക്ഷനെടുക്കും മുന്‍പേ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വ്യവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി കണക്ഷനെടുക്കും മുന്‍പേ

വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷനെടുക്കാനൊരുങ്ങുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ..
പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

  • ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ
  • രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.
  • വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ല.
  • പവര്‍ അലോക്കേഷന്‍ നിര്‍ബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കില്‍! (ബാങ്ക് ലോണ്‍ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്.
  • വ്യവസായ എസ്റ്റേറ്റുകള്‍/ വ്യവസായ പാര്‍ക്കുകള്‍ / സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അലോട്ടുമെന്റ് ലെറ്റര്‍ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല)

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.