ബിസിനസ് രംഗത്തെ തകര്‍ക്കാനാകാത്ത ജനപ്രിയ ബ്രാന്‍ഡായ റിലയന്‍സ് ഇതാ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡ് നടിയും മോഡലും സംരഭകയുമായ ആലിയ ഭട്ടിന്റെ കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും വേണ്ടിയിട്ടുളള ഫാഷന്‍ ബ്രാന്‍ഡായ എഡ്-എ-മമ്മയുടെ 51 ശതമാനം ഓഹരി സ്വന്തമാക്കിയിരിക്കുകയാണ് റിലയന്‍സ്.റിലയന്‍സ് പോലെയുളള മികച്ചൊരു ബ്രാന്‍ഡുമായി കൈകോര്‍ത്തതോടെ എഡ്-എ-മമ്മക്കിനി കുട്ടികള്‍ക്കായുളള ഫര്‍ണീച്ചറുകള്‍, കഥാപുസ്തകങ്ങള്‍, അനിമേറ്റഡ് പരമ്പരകള്‍ എന്നിവയിലേക്കും സാധ്യതകള്‍ തുറക്കാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
2020ല്‍ ആലിയഭട്ട് രണ്ട് മുതല്‍ 12 വയസ് വരെയുളള കുട്ടികള്‍ക്ക് വേണ്ടിയിട്ടുളള ബ്രാന്‍ഡായി ആരംഭിച്ച എഡ്-എ-മമ്മക്ക് റിലയന്‍സുമായുളള പങ്കാളിത്തം കൂടുതല്‍ വലിയ ബിസിനസ് സാധ്യതകളിലേക്കുളള വഴി തുറക്കും.ആലിയയുടെ ബ്രാന്‍ഡുമായി കൈകോര്‍ത്തതോടെ ഫാഷന്‍ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഇഷ അംബാനി മാധ്യമങ്ങളോട് അറിയിച്ചു.
Delighted to share that Ed-a-Mamma and Reliance Retail Ventures Ltd have entered into a joint venture.
— Alia Bhatt (@aliaa08) September 6, 2023
Ed-a-Mamma is a bootstrapped venture with a big heart. Reliance Retail is India’s largest retailer. What we have in common is our dream to continue the work of building a… pic.twitter.com/gSWs1IJnqo
Content Highlights:Reliance Retail acquires 51% stake in Alia Bhatt owned Ed a Mamma
Comments are closed for this post.