
കൂടുതല്‍ മെമ്മറി ആവശ്യമില്ലാത്ത, എന്നാല്‍ ഗ്രാഫിക്സുകള്‍ക്ക് കുറവൊന്നുമില്ലാത്ത പബ്ജി ലൈറ്റ് ഇന്ത്യയിലെത്തി. ഇപ്പോള്‍ ബീറ്റാ വേര്‍ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകളില്‍ കളിക്കാവുന്ന, മികച്ച ഗ്രാഫിക്സുകളോടു കൂടിയാണ് പബ്ജി ലൈറ്റ് എത്തിയിരിക്കുന്നത്. മൊബൈലിലെ പബ്ജി പോലെ, ഇന്‍- ഗെയിം കറന്‍സിക്ക് പകരം ഗെയിം മെറ്റീരിയലുകള്‍ വാങ്ങാന്‍ സാധിക്കുന്നതാണ് പബ്ജി ലൈറ്റും.
പബ്ജി ലൈറ്റ് കളിക്കാര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ഇന്ത്യയില്‍ പബ്ജിയുടെ ഡിജിറ്റല്‍ പാര്‍ട്ണറാണ് ജിയോ. പബ്ജി ലൈറ്റിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ജിയോയുടെ പരിപാടി.
ജിയോ കണക്ഷന് ഉള്ളവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. സ്കിന്‍സ് പോലെ ഇന്‍-ഗെയിം ഉല്പന്നങ്ങളാണ് സൗജന്യമായി ലഭിക്കുക.
ജിയോയുടെ സമ്മാനം എങ്ങനെ നേടാം
സമ്മാനം ലഭിക്കാന്‍ വേണ്ടി ജിയോ ഗെയിംസ് അറീനയില്‍ പോയി നിങ്ങളുടെ വിവരങ്ങള്‍ വച്ച് ഫോം പൂരിപ്പിക്കണം. ഇതുചെയ്താല് നിങ്ങള്‍ക്കൊരു വെരിഫിക്കേഷന് മെയില്‍ ലഭിക്കും. ഒപ്പം സവിശേഷ കോഡും ലഭ്യമാവും. ഇത് ഗെയിം കംപ്യുട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോഗിക്കണം.
നിങ്ങളുടെ പിസിയില്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മെനു- സ്റ്റോര്‍ ടാബിലുള്ള ആഡ് ബോണസ്, ഗിഫ്റ്റ് കോഡ് ഉപയോഗിച്ച് കോഡ് നല്കി സമ്മാനം കൈപ്പറ്റാം.