നിരക്ക് കൂട്ടിയതിന് പിന്നാലെ ജിയോ സേവനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഉപയോക്താക്കള്‍.ഇതുവരെ വരിക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന റിലയന്‍സ് ജിയോക്ക് കഴിഞ്ഞ 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഇതിനു മുമ്പ് ഡിസംബറിലും നവംബറിലും കമ്പനിയ്ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ജിയോയില്‍ നിന്ന് വിട്ടുപോയവരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു. വോഡഫോണ്‍ ഐഡിയക്ക് 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ കാലയളവുകള്‍ പരിശോധിച്ചാല്‍ മിക്ക ടെലിഫോണ്‍ കമ്പനികളും നിരക്കുകള്‍ കുത്തനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുന്‍നിര കമ്പനികളെല്ലാം വന്‍ തിരിച്ചടി നേരിടുകയാണ്. ഇതോടെ സര്‍വീസ് ഉപേക്ഷിച്ച് മറ്റു സര്‍വീസുകള്‍ തെരെഞ്ഞെടുക്കുന്നവരും നിരവധി ഉണ്ട്.
അതേസമയം ട്രായി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം എയര്‍ടെല്‍ മാത്രമാണ് ഇപ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ മെച്ചപ്പെട്ടു നില്‍ക്കുന്നത്. മറ്റു കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
എയര്‍ടെലിന് ജനുവരിയില്‍ 15.91 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.80 കോടിയായി ഉയര്‍ന്നു.
Comments are closed for this post.