
ന്യൂഡല്‍ഹി: ജിയോയുടെ സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ ജൂലൈയില്‍ അവസാനിക്കാനിരിക്കേ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു.
19 രൂപ മുതല്‍ 9999 രൂപ വരെയുള്ള ഓഫറുകളാണ് ജിയോ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തേക്ക് 200 എം.ബി നല്‍കുന്നതാണ് 19 രൂപയുടെ ഓഫര്‍. 9999 രൂപയ്ക്ക് 390 ദിവസത്തെ കാലാവധിയില്‍ 780 ജി.ബി ഡാറ്റ ലഭിക്കും. 999, 1999, 4999 രൂപകള്‍ക്ക് 90, 120, 210 ദിവസത്തേക്ക് 90, 155, 380 ജി.ബി വീതം ലഭിക്കും.
അഞ്ച് ഓഫറുകളാണ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 309 രൂപയ്ക്ക് രണ്ടു മാസത്തെ കാലാവധിയില്‍ 60 ജി.ബി ലഭിക്കും. മുമ്പ് ഇത് 30 ജി.ബി ആയിരുന്നു.