തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം നിയോഗിക്കപ്പെട്ട വ്യക്തിയാണെന്നും വിവിധ രാജ്യങ്ങളില്‍ അതിനുവേണ്ടി സഞ്ചരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഇന്നലെ നിയമസഭയില്‍ മാത്യു കുഴല്‍നാടനോട് ഏറ്റുമുട്ടിയപ്പോള്‍ നിരത്തിയ ന്യായങ്ങളെയെല്ലാം തള്ളിക്കളയുകയാണ് സ്വപ്‌ന. അതിനെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നിട്ടും ഇതിനെ പ്രതിരോധിക്കാനോ മുഖ്യമന്ത്രിയോ ഇടതുപക്ഷമോ രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മണിക്കൂറുകളോളം ജോലി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാന്‍ പിണറായി വിജയന് നാണമില്ലേ എന്നും അവര്‍ ചോദിച്ചു.
മുഖ്യമന്ത്രിയെ കണ്ട തീയതികള്‍ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നും സ്വപ്‌ന ചോദിച്ചു. സഭയില്‍ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരൂ.
മുഖ്യമന്ത്രിയുടെ കച്ചവടങ്ങളുടെ കണ്ണിയായ താന്‍ രാജി വച്ചതറിഞ്ഞാണ് സി.എം രവീന്ദ്രന്‍ ഞെട്ടിയത്. യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രന്‍ ഭയന്നുവെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.
Comments are closed for this post.