2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്: പ്രീബസിനെ മാറ്റി ജോണ്‍ കെല്ലിയെ നിയമിച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീന്‍സ് പ്രീബസിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റി. പകരം ജനറല്‍ ജോണ്‍ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്.

അടുത്തിടെ പുതിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആന്റണി സ്‌കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് രംഗത്തെത്തിയിരുന്നു. ഇതാണ് പ്രീബസിനെ നീക്കാന്‍ കാരണമായതെന്നാണ് സൂചന.

ആന്റണിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ്‌ഹൈസ് പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ ഷോണ്‍ സ്‌പൈസര്‍ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

പുതുതായി നിയമിതനായ ജോണ്‍ കെല്ലി ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്നു. യു.എസ് മറൈന്‍ ഫോഴ്‌സിന്റ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.