തിരുവനന്തപുരം: സൗര പുരപ്പുറ സോളാര്‍ പദ്ധതിയ്ക്കായുള്ള രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 23 വരെ മാത്രം. നാല്‍പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ മുപ്പത്തിഅയ്യായിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് ഇതിനകം ഗുണം ലഭിച്ചു കഴിഞ്ഞെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.
സോളാര്‍ നിലയത്തിന്റെ ആകെ തുകയില്‍ നിന്ന് സബ്‌സിഡി കുറച്ചുള്ള തുക മാത്രം ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
കെ.എസ്.ഇ.ബി. നേരിട്ട് നടത്തുന്ന ഈ പദ്ധതി 2023 സെപ്റ്റംബര്‍ 23ന് അവസാനിക്കുകുകയാണ്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ഡവലപ്പര്‍മാരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പദ്ധതി നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതാണെന്നും കെ.എസ്.ഇ. അറിയിക്കുന്നു.
www.ekiran.kseb.in എന്ന വെബ്‌സൈറ്റിലൂടെ ഈ പദ്ധതിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ 2023 സെപ്തംബര്‍ 23ന് മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കേണ്ടതാണ്. ഓണത്തോടനുബന്ധിച്ച് ചില ഡവലപ്പര്‍മാര്‍ പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.
Comments are closed for this post.