2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തണുത്ത് വിറച്ച് ഡല്‍ഹി, കനത്ത മൂടല്‍ മഞ്ഞും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തണുത്ത് വിറച്ച് ഡല്‍ഹി, കനത്ത മൂടല്‍ മഞ്ഞും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മൂടല്‍ മഞ്ഞും തണുപ്പും കനത്തതോടെ ന്യൂ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. താപനില 3.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 3.8 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്.

തണുപ്പ് കനത്തതോടെ ഡല്‍ഹിയിലേക്കുള്ള 18 ഓളം ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വരെ വൈകിയാണ് സര്‍വീസ് നടത്തിയത്. മൂടല്‍മഞ്ഞിനിടയില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും വൈകിയതായി ന്യൂസ് ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലെ ദൂരക്കാഴ്ച പുലര്‍ച്ചെ 5:30 ന് 200 മീറ്ററായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. അതെ സമയം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രാവിലെ ഒമ്പത് മണിക്ക് 365 ആയിരുന്നു.

   

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തണുപ്പും മൂടല്‍മഞ്ഞുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാനിലും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും ഐഎംഡി അറിയിച്ചു.തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് തലസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.