ഇന്ത്യയില്‍ പബ്ജി ഗെയിം നിരോധിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍.പബ്ജി നിരോധനം പൗരന്മാരോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചതാണെന്ന് കേന്ദ്ര ഐ.ടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
യൂട്യൂബര്‍ രണ്‍വീര്‍ അലഹ്ബാദിയ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കാരണം വെളിപ്പെടുത്തിയത്.
പൗരന്മാര്‍ക്കായി ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസ്തവുമായി നിലനിര്‍ത്തല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. ‘മാറ്റങ്ങളെയും ലോകത്തെങ്ങുമുള്ള യുവാക്കള്‍ ചെയ്യുന്നതുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാല്‍, കാര്യങ്ങള്‍ അപകടകരമോ ചീത്തയോ വിശ്വസിക്കാന്‍ കൊള്ളാത്തതോ അല്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 120 കോടി ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസിനീയവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Comments are closed for this post.