തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കൊവിഡ് പരിശോധന കുറയ്ക്കുകയാണെന്ന് ആരോപണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗികളുടെ എണ്ണവും 4006 ആയി കുറഞ്ഞു. അതേ സമയം കൊവിഡ് മരണക്കണക്ക് പിടിച്ചു നിര്‍ത്താനും സാധിക്കാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ഇന്നുമാത്രം 125 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സുപ്രിംകോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 43,626 ആയി ഉയര്‍ന്നിരിക്കുകയാണ്.
കൊവിഡ് മരണം കഴിഞ്ഞ ദിവസങ്ങളില്‍ അന്‍പതില്‍ താഴെയായിരുന്നു. നേരത്തെ 200വരെ എത്തിയിരുന്നത് കുറച്ചുകൊണ്ടുവരാനായിരുന്നു. അടുത്തിടെ പരിശോധന കുറച്ച് രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിലും കൊവിഡ് മരണം കുറയ്ക്കാനാകുന്നില്ല. ഈ രോഗം ബാധിച്ച് മാത്രം 43,600 മനുഷ്യര്‍ മരണത്തിലേക്കുയാത്രയായിട്ടും മലയാളികളെ അതത്ര ഭീതിപ്പെടുത്തുന്നില്ല.
ആരോഗ്യ വകുപ്പും കാര്യമായ നടപടികളും സ്വീകരിക്കുന്നില്ല. പരിശോധ കുറയുമ്പോള്‍ രോഗികളുടെ എണ്ണം കുറയുന്നതിലൂടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന തരത്തില്‍ വിധിയെഴുതാനാണ് ശ്രമം.
നിലവില്‍ 35,234 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Comments are closed for this post.