യുണൈറ്റഡ് നേഷന്‍സ്: ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അവിടെ കുടുങ്ങിക്കിടക്കുന്ന മറ്റ് വിദേശ പൗരന്‍മാരെയും ഒഴിപ്പിക്കാന്‍ തയ്യാറെന്ന് റഷ്യ. ഇവര്‍ക്ക് കിഴക്കന്‍ ഉക്രേനിയന്‍ നഗരങ്ങളായ ഖാര്‍കിവ്, സുമി എന്നിവിടങ്ങളിലേക്ക് പോകാന്‍ റഷ്യന്‍ ബസുകള്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ടെന്ന് റഷ്യ യു.എന്‍ രക്ഷാസമിതിയെ അറിയിച്ചു. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് റഷ്യയുടെ വിശദീകരണം.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാരെ സമാധാനപരമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കാന്‍ റഷ്യന്‍ സൈന്യം വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് യുഎന്നിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വാസിലി നെബെന്‍സിയ പറഞ്ഞു.
ഹര്‍കിവില്‍ നിന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ചൈനീസ് പൗരന്‍മാര്‍ക്ക് നേരെ ഉക്രൈനികള്‍ വെടിയുതിര്‍ത്തതായും ചിലര്‍ക്ക് പരുക്കേറ്റതായും റഷ്യന്‍ പ്രതിനിധി ആരോപിച്ചു. എന്നാല്‍ ഇന്ത്യന്‍ പൗരന്‍മാരെ ബന്ധികളാക്കിയിട്ടുണ്ടെന്ന റഷ്യയുടെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Comments are closed for this post.