2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബില്ലുകള്‍ ഒപ്പിടുന്നത് വൈകിപ്പിക്കല്‍; പഞ്ചാബ് ഗവര്‍ണര്‍ കേസിലെ ഉത്തരവ് വായിക്കാന്‍ ആരിഫ്ഖാനോട് നിര്‍ദേശിച്ച് സുപ്രിം കോടതി

ഡൽഹി:ബില്ലുകള്‍ ഒപ്പിടാന്‍ വൈകിപ്പിക്കുന്നതില്‍ കേരള ഗവര്‍ണര്‍ക്കെതിരായ ഹരജിയില്‍ പഞ്ചാബ് ഗവര്‍ണറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വായിക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ്ഖാന് നിര്‍ദേശം നല്‍കി സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ കേരള സര്‍ക്കാരിന്റെ ഹരജി ചൊവ്വാഴ്ചയിലേക്ക് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ കെ.കെ വേണുഗോപാലാണ് കേരളത്തിനായി ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ ഹാജരായത്.

വര്‍ണര്‍ക്ക് നിയമസഭ?യെ മറികടക്കാനാവില്ലെന്നാണ് ഇന്നലെ പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ എത്രയും വേഗം പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്നും ബില്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനത്തിന്റെ തലവനാണ്. നിയമസഭയുടെ നിയമനിര്‍മാണ അധികാരങ്ങളെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവര്‍ണറെന്നും സുപ്രീംകോടതി ഇന്നലത്തെ വിധിയില്‍ ഓര്‍മിപ്പിച്ചിരുന്നു.

Content Highlights:read judgment in punjab governors case supreme court to kerala governor on states plea against delay in assenting bills


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.