2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് പ്രതിസന്ധി; നാട്ടിൽ കുടുങ്ങിയ വിദേശികളുടെ റീ എന്‍ട്രി കാലാവധി മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നൽകും

നിസാ൪ കലയത്ത്

ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങിയ വിദേശികളുടെ റീ എന്‍ട്രി കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചുനല്‍കുമെന്ന് സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡിന്റെ ഭാഗമായി സഊദിയിലേക്കുള്ള യാത്ര റദ്ദാക്കിയ സമയത്ത് വിസ കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമുള്ളത്. ഇക്കാലയളവില്‍ നാട്ടില്‍ പോയവര്‍ക്ക് ഇഖാമയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അതും പുതുക്കി നല്‍കും.

സഊദിയിലിരിക്കെ റീ എന്‍ട്രി അടിക്കുകയും നാട്ടില്‍ പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് റീ എന്‍ട്രി സൗജന്യമായി മൂന്നു മാസം കൂടി നീട്ടി നല്‍കും. ഫൈനല്‍ എക്‌സിറ്റിന്റെ കാലാവധി യാതൊരു പിഴയുമില്ലാതെയും നീട്ടി നല്‍കും. യാത്രാ പ്രതിസന്ധി സമയത്ത് സഊദിയിലുള്ളവരുടെ ഇഖാമ കാലാവധി അവസാനിച്ചാലും സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി അവസാനിച്ചാലും മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം സഊദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസമാകുന്നതാണ് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. വരും ദിവസങ്ങളിലാകും ഓട്ടോമാറ്റിക്കായി കാലാവധി നീട്ടി ലഭിക്കുക. ഇതിനായി ജവാസാത്തില്‍ പോകേണ്ടതില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News