ന്യൂഡല്‍ഹി: വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക് ബാങ്ക് വീണ്ടും കൂട്ടി. റീപ്പോ നിരക്ക് 0.35 ശതമാനമാണ് ഉയര്‍ത്തിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8ശതമാനമായി കുറയ്ക്കുകയും ചെയ്തു.
റിപ്പോ നിരക്ക് ഉയര്‍ന്നത് ബാങ്ക് വായ്പ പലിശ നിരക്കിലും നിക്ഷേപ പലിശ നിരക്കിലും വര്‍ധനവ് വരും.മെയില്‍ നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വര്‍ധനയ്ക്കുശേഷം കഴിഞ്ഞ മൂന്നുതവണയും അരശതമാനം വീതമാണ് റിപ്പോ കൂട്ടിയത്.
ലോകം മുഴുവന്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിരോധിച്ച് നില്‍ക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വ്യക്തമാക്കി. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.