2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പണപ്പെരുപ്പ ഭീഷണി; ആര്‍.ബി.ഐ റിപ്പോ നിരക്ക് 0.40 ശതമാനം ഉയര്‍ത്തി

മുംബൈ: പണപ്പനിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമാക്കി. ഇതിനോടൊപ്പം കരുതല്‍ ധന അനുപാതം 50 അടിസ്ഥാന പോയിന്റും വര്‍ധിപ്പിച്ചു. ഇതോടെ കരുതല്‍ ധന അനുപാതം 4.5 ശതമാനത്തിലേക്കും ഉയര്‍ന്നു.

രാജ്യത്ത് വിലക്കയറ്റം അനുഭവപ്പെടുകയും പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ ഭീഷണിയായി തുടരുന്ന പശ്ചാത്തിലത്തിലാണ് തീരുമാനം.

കഴിഞ്ഞ മാസം ചേര്‍ന്ന 2022- 23 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ സമിതി (എംപിസി) യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. പണപ്പെരുപ്പം നേരിടുമെന്ന് വ്യക്തമാക്കിയെങ്കിലും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കാതെയും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുമുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാന്‍സ്) തുടരാനാണ് ആറ് അംഗങ്ങളുള്ള എംപിസി സമിതി ഏപ്രില്‍ 8-ന് അവസാനിച്ച യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നാണ് റിസര്‍വ് തീര്‍ത്തും അപ്രതീക്ഷിതമായി പിന്മാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.