മുംബൈ: നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈവശമുണ്ടോ..പേടിക്കണ്ട. അവന്‍ വ്യാജനല്ല. നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അച്ചടി വേളയില്‍ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് ഇതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം.
‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ വെബ്‌സൈറ്റില്‍ ലഭ്യമാണ്’ ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍ബിഐ അറിയിച്ചു.
Reserve Bank of India clarifies on Star Series Banknoteshttps://t.co/BFBYLbH8Ao
— ReserveBankOfIndia (@RBI) July 27, 2023
പ്രഫിക്‌സിനും നമ്പറിനുമിടയില്‍ നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ 2006 മുതല്‍ പ്രാബല്യത്തിലുണ്ട്. 10,20,50,100,500 നോട്ടുകള്‍ ഇത്തരത്തില്‍ ആര്‍ബിഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്.
Comments are closed for this post.