ഡിഗ്രി ഉണ്ടോ? റിസര്‍വ് ബാങ്കില്‍ ജോലി നേടാം; അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു, കേരളത്തിലും ഒഴിവ്
കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കില്‍ ജേലി നേടുകയെന്നത് തൊഴിലന്വേഷകരായ ഏത് ഉദ്യോഗാര്‍ഥികളുടെയും സ്വപ്‌നമാണ്. അത്തരക്കാര്‍ക്ക് സുവര്‍ണാവസരം ഒരുക്കി അസിസ്റ്റന്റ് തസ്തികയിലേക്ക് റിസര്‍വ് ബാങ്ക് അപേക്ഷക്ഷണിച്ചു. കേരളത്തിലും ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.
മൊത്തം 450 ഒഴിവുകളാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 2023 ഒക്ടോബര്‍ 4
കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ഒഴിവുണ്ട്.
പ്രായം: 28 കവിയരുത്.
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)
യോഗ്യത:
ബിരുദം. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനവും.
അപേക്ഷിക്കുന്ന സംസ്ഥാനങ്ങളിലെ പ്രദേശിക ഭാഷ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് കേരളത്തിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ മലയാളവും ജമ്മുകശ്മീരിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ഉര്‍ദുവും അറിയണം.
450 രൂപയാണ് ഫീസ്.
എസ്.സി, എസ്.ടി, വികലാംഗ, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപ.
എങ്ങിനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായവര്‍ താഴെ കൊടുത്ത വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍/ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കാനുള്ള ലിങ്ക്: https://ibpsonline.ibps.in/rbiaaaug23/basic_details.php
വിജ്ഞാപനം: https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=4315
Comments are closed for this post.