2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെവൈസി അപ്‌ഡേഷൻ തട്ടിപ്പുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ആർബിഐ

കെവൈസി അപ്‌ഡേഷൻ തട്ടിപ്പുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ആർബിഐ

ന്യൂഡല്‍ഹി: കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി ആർബിഐ രംഗത്ത് വന്നത്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും, ഇവരുടെ ഭീഷണിയിൽ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ, സന്ദേശമോ വന്നാല്‍ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം നമ്പര്‍ എടുത്ത് വിളിക്കാന്‍ ഉപഭോക്താവ് തയ്യാറാകണം. തട്ടിപ്പില്‍ വീണാല്‍ ഉടന്‍ തന്നെ ബാങ്കിനെ വിളിച്ച് അറിയിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി (Know Your Customer – KYC) അപ്‌ഡേഷന്‍ എന്ന പേരിലാണ് തട്ടിപ്പ് സംഘം എത്തുന്നത്. ഫോണ്‍ കോളുകള്‍/എസ്എംഎസ്/ഇ-മെയിലുകള്‍ തുടങ്ങി വിവിധ രൂപത്തിൽ വ്യാജ സന്ദേശങ്ങള്‍ വരും. ഇത് തിരിച്ചറിയാതെ ഉപഭോക്താക്കള്‍ വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട്/ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുന്നത് വഴിയാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇത് നൽകുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും.

ഇതിന് പുറമേ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴിയും പണം നഷ്ടമാകും. ലിങ്ക് വഴി ഉപഭോക്താക്കള്‍ അറിയാതെ ഫോണില്‍ നിയമവിരുദ്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.

തട്ടിപ്പുകാര്‍ പറയുന്നത് കേള്‍ക്കാത്ത പക്ഷം ഭീഷണിപ്പെടുത്തുന്ന രീതിയും ഇവര്‍ അവലംബിക്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിക്കുമെന്നും തടയുമെന്നുമെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ഭീഷണികളില്‍ വീണ് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.