2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഗുരുവായൂരില്‍ എല്ലാവര്‍ക്കും ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്നും കോടതി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെതായി ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍മാത്രം പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കേയായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി പേര്‍ പങ്കെടുത്ത വിവാഹം നടന്നതെന്നാണ് പരാതി. വിവാഹദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയയിലടക്കം വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും, കെ. ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്.

വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമര്‍ശിച്ചു. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു.
കല്യാണ വീഡിയോ കോടതി പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ രവി പിള്ള, തൃശൂര്‍ എസ്.പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.