2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരു വിഭാഗം ഡീലര്‍മാര്‍ സമരത്തില്‍; ഇന്ന് റേഷന്‍ കടകള്‍ അടച്ചിട്ടേക്കും

ഒരു വിഭാഗം ഡീലര്‍മാര്‍ സമരത്തില്‍; ഇന്ന് റേഷന്‍ കടകള്‍ അടച്ചിട്ടേക്കും

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷന്‍ ഡീലര്‍മാര്‍ തിങ്കളാഴ്ച (11-09-2023) കടയടച്ചിട്ട് സമരം ചെയ്യും. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. അടൂര്‍ പ്രകാശ് എം.പി പ്രസിഡന്റ് ആയിട്ടുള്ള സംഘടനയാണിത്.

കിറ്റ് വിതരണത്തിന് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശ്ശിക നല്‍കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുക, ആറുവര്‍ഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധി പരിഷ്‌കരിക്കുക, വൈദ്യുതി ചാര്‍ജും കട വാടകയും സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം, റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, കടയടപ്പ് സമരത്തില്‍നിന്ന് ഒരു വിഭാഗം റേഷന്‍ സംഘടനകള്‍ പിന്മാറി. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും, കൃഷ്ണപ്രസാദ് നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും സമരത്തിനുണ്ടാകില്ലെന്നും 11നു കടകള്‍ തുറക്കുമെന്നും റേഷന്‍ വ്യാപാരി സംയുക്തസമിതി ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.