2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റഷ്യ തിരിച്ചടിക്കാത്തത് എന്തു കൊണ്ട്?

സഖ്യസേനയുടെ ഇപ്പോഴത്തെ ആക്രമണം അസദിന്റെ കൂടെ ആവശ്യമാണ്.
ആക്രമണത്തിന് ശേഷം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട അസദ് പറഞ്ഞത് തനിക്ക്
കൂടുതല്‍ പ്രചോദനവും കരുത്തും നല്‍കിയിരിക്കുകയാണ് ഈ ആക്രമണമെന്നാണ്.
അസദിനെ പിന്തുണച്ച് സിറിയയിലെ ചില വിഭാഗങ്ങള്‍ ദമസ്‌കസ് ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ റാലിയും നടത്തിയിരുന്നു. അസദിനെ പിന്തുണക്കുന്ന അലവികള്‍
ഉള്‍പ്പെടെയുള്ള ന്യൂനപക്ഷമാണ് ഇത് സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള
പിന്തുണയാണ് അസദ് ആഗ്രഹിച്ചത്. എങ്കിലേ അടുത്ത ലക്ഷ്യമായ
ഇദ്‌ലിബിലേക്ക് കൂടുതല്‍ തീവ്രതയോടെ ഇദ്ദേഹത്തിന്
ആക്രമണം നടത്താന്‍ സാധിക്കുകയുള്ളൂ.

 

അര്‍ശദ് തിരുവള്ളൂര്‍

ദൂമിയില്‍ സിറിയന്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് ആക്രമണ ഭീഷണിയുമായി ട്രംപ് ട്വിറ്ററിലൂടെ രംഗത്തെത്തി. ബ്രിട്ടനും ഫ്രാന്‍സും യു.എസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെയാണ് ശനിയാഴ്ച രാത്രി യു.എസ് സഖ്യരാഷ്ട്രങ്ങള്‍ സിറിയയിലെ ദമസ്‌കസിലും ഹിംസിലും വ്യോമാക്രമണം നടത്തിയത്. മൂന്നാം ലോക യുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന പ്രതീതി പരന്നു.
പ്രത്യേകിച്ചും റഷ്യന്‍ മാധ്യമങ്ങള്‍ ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. നൂറോളം മിസൈലുകള്‍ സിറിയയിലെ രാസായുധ നിര്‍മാണശാലയില്‍ വര്‍ഷിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോള്‍ 60ല്‍ പരം മിസൈലുകള്‍ തങ്ങള്‍ തടഞ്ഞുവെന്നാണ് റഷ്യയുടെ വാദം. എന്നാല്‍, ഭൗമോപരിതലത്തില്‍ നിന്ന് തന്നെ മിസൈലുകള്‍ തൊടുത്തുവിടാനും ആകാശത്ത് വച്ച് മിസൈലുകള്‍ തകര്‍ക്കാന്‍ പറ്റുന്ന എസ് -300 പ്രതിരോധ സംവിധാനമുള്‍പ്പെടെയുണ്ടണ്ടായിട്ടും റഷ്യ തിരിച്ചടിക്കാത്തതിന്റെ പിന്നില്‍ കൃത്യമായ ഒളിയജണ്ടണ്ടകളുണ്ടണ്ട്. പരസ്പര ധാരണ ഇരു രാജ്യങ്ങളുടെയും നീക്കങ്ങളുടെ പിന്നിലുണ്ടണ്ട്.
സിറിയയിലെ ഖാന്‍ ശൈഖൂനില്‍ രാസായുധ പ്രയോഗം നടത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ശൈരാത്ത് വ്യോമത്താവളത്തില്‍ യു.എസ് വ്യോമാക്രമണം നടത്തി. 59 ടോമഹോക് മിസൈലുകളാണ് അന്ന് തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ആളപായമില്ലെന്ന് മാത്രമല്ല മണിക്കൂറുകള്‍ക്കകം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അന്നും ലോകം ഭീതിയോടെ പറഞ്ഞിരുന്നു യു.എസും റഷ്യയും മൂന്നാം ലോക യുദ്ധത്തിലേക്കുള്ള നീക്കമാണെന്ന്. എന്നാല്‍, പിന്നീട് യു.എസ് സിറിയിയില്‍ ആക്രമണം നടത്തിയിട്ടില്ല, റഷ്യ തിരിച്ചടിച്ചിട്ടുമില്ല. തുടര്‍ന്നും സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് സ്വന്തം ജനതയെകൊന്നൊടുക്കല്‍ തുടര്‍ന്നുകൊ
ണ്ടണ്ടിരുന്നു. എന്നാല്‍, റഷ്യയും യു.എസും തമ്മിലുള്ള ധാരണയാണ് ഈ ആസൂത്രിതമായ ആക്രമണത്തിന് പിന്നിലെന്ന് രാഷട്രീയ നിരീക്ഷകര്‍ ചൂണ്ടണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് ട്രംപിനെതിരേയുള്ള ആരോപണങ്ങള്‍ ശക്തമായിരിക്കെയായിരുന്നു ആ ആക്രമണം. ഇതോടെ യു.എസ് പൗരന്മാരുടെ പ്രീതി നേടിയെടുക്കാന്‍ ട്രംപിന് സാധിച്ചു. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ സംബന്ധിച്ച് ട്രംപിന്റെ ഉറ്റവരെയടക്കം സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മ്യുളറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വലയിലാക്കിക്കൊണ്ടണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ വസതിയിലും ഓഫിസിലും പരിശോധന നടത്തി രേഖകള്‍ അന്വേഷണസംഘം കണ്ടെണ്ടത്തി. കൂടാതെ, തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളടക്കമുള്ളവരുടെ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കയാണ് യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപിന്റെ സിറിയയിലെ ആക്രമണം. യാതൊരു ആളപായങ്ങളുമില്ലാതെ ആക്രമണം നടത്തിയതിന്റെ പിന്നില്‍ ആസൂത്രണമുണ്ടണ്ടാവുമെന്നത് എളുപ്പത്തില്‍ ഗ്രഹിക്കാനാവുന്നതാണ്. ഫലപ്രദമായ ആക്രമണമെന്നാണ് യു.എസ് വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്. എന്ത് ഫലപ്രാപ്തിയാണുണ്ടണ്ടാക്കിയതെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍വരെ ചോദിച്ചു തുടങ്ങി. മിസൈല്‍ ആക്രമണത്തിന് ശേഷം യു.എസ് ഊന്നിപ്പറഞ്ഞത് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നാണ്. ഇത് നേരത്തെ പ്രഖ്യാപിച്ചതാണ്. സിറിയയിലെ മനുഷ്യക്കുരുതിക്കെതിരേയാണ് ട്രംപിന്റെ നിലപാടെങ്കില്‍ എന്തുകൊണ്ടണ്ടാണ് രാസായുധ ആക്രമണം നടത്തുമ്പോള്‍ മാത്രം നീതിയുടെ വാളുമായി യു.എസ് രംഗപ്രവേശനം ചെയ്യുന്നതെന്നത് ചോദ്യം ചെയ്യപ്പെടേണ്ടണ്ടതാണ്. അറബ് വസന്തത്തിനോടനുബന്ധിച്ച് സിറിയയില്‍ ആരംഭിച്ച പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനിടെ ഇതുവരെ അഞ്ച് ലക്ഷത്തില്‍ പരം പേരെയാണ് അസദ് കൊന്നൊടുക്കിയത്. മുസ്‌ലിം വിരുദ്ധത കൊണ്ടണ്ട് നടക്കുന്ന ട്രംപ് സ്വാതന്ത്ര്യത്തിനായി പോരാടുന്ന സിറിയക്കാരെ തീവ്രവാദികളെന്നാണ് വിലയിരുത്തിയത്. സിറിയയില്‍ 2015 മുതല്‍ അസദിന്റെ രക്ഷയ്ക്കായി എത്തിയ റഷ്യയുടെ ഓരോ നീക്കവും ആസൂത്രണത്തോടെയാണ്. റഷ്യന്‍ സൈനിക വ്യൂഹത്തിനോ സംവിധാനങ്ങള്‍ക്കോ പ്രതിസന്ധികള്‍ സൃഷ്ടിക്കാത്ത ആക്രമണങ്ങള്‍ക്ക് വ്‌ലാദ്മിര്‍ പുടിന്‍ മൗനാനുവാദം നല്‍കുകയാണ്.
സിറിയക്കെതിരേയുള്ള ആക്രമണത്തെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരേയുള്ള ആക്രമണമാണെങ്കില്‍ എന്തു കൊണ്ടണ്ട് ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അപലപിക്കാനോ തിരിച്ചടിക്കാനോ റഷ്യ തയാറാവുന്നില്ല. കഴിഞ്ഞ ആറ് മസത്തിനുള്ളില്‍ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. സെപ്റ്റംബറില്‍ ഹമയിലെ ആയുധ നിര്‍മാണ ശാലയില്‍ വ്യോമാക്രമണം നടത്തി. ഒരു മാസത്തിന് ശേഷം ദമസ്‌കസിലും ആക്രമണം നടത്തി. ഫെബ്രുവരിയിലും ജനുവരിയിലും സിറിയയുടെയും ഇറാന്റെയും വ്യത്യസ്ത സൈനിക കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമിച്ചു. ഏറ്റവും ഒടുവില്‍ ഈ മാസം ഒന്‍പതിന് ഹിംസില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഇതിലൊന്നും പ്രതികരണമായിട്ടോ പ്രതിഷേധമായിട്ടോ റഷ്യ രംഗത്തുവന്നിട്ടില്ല.
സഖ്യസേനയുടെ ആക്രമണം അസദിന്റെ കൂടെ ആവശ്യമാണ്. ആക്രമണത്തിന് ശേഷം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട അസദ് പറഞ്ഞത്, തനിക്ക് കൂടുതല്‍ പ്രചോദനവും കരുത്തും നല്‍കിയിരിക്കുകയാണ് ഈ ആക്രമണമെന്നാണ്. അസദിനെ പിന്തുണച്ച് സിറിയയിലെ ചില വിഭാഗങ്ങള്‍ ദമസ്‌കസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റാലി നടത്തിയിരുന്നു. അസദിനെ പിന്തുണക്കുന്ന അലവികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷമാണ് ഇത് സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പിന്തുണയാണ് അസദ് ആഗ്രഹിച്ചത്. എങ്കിലേ അടുത്ത ലക്ഷ്യമായ ഇദ്‌ലിബിലേക്ക് കൂടുതല്‍ തീവ്രതയോടെ ഇദ്ദേഹത്തിന് ആക്രമണം നടത്താന്‍ സാധിക്കുകയുള്ളൂ. ആക്രമണം നടത്തിയതിലൂടെ ട്രംപിനും റഷ്യക്കും അസദിനും തങ്ങളുടെ പഴയ രീതി തുടരാം. വീണ്ടും ഒരാക്രമണത്തിനായി ട്രംപ് കാത്തിരിക്കും. അതുവരെ റഷ്യയും സിറിയന്‍ സര്‍ക്കാരും ജനങ്ങളുടെ രക്തം കുടിച്ചുകൊണ്ടേണ്ടയിരിക്കും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.