പാരിസ്: ഫ്രഞ്ച് ദേശീയ ഫുട്ബോൾ താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദീർഘമായ കുറിപ്പിലാണ് വിരമിക്കൽ പ്രഖ്യാപനം. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് സംഘത്തിൽ പ്രധാനിയായിരുന്ന വരാൻ ലോകത്തിലെ തന്നെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ്.
വിരമിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്നും മാസങ്ങളായി ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഇനി ക്ലബ് ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ഒരു പതിറ്റാണ്ടുകാലം പ്രതിനിധീകരിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് വരാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ക്ലബ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുന്ന താരം 2013ൽ 19-ാം വയസിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജോർജിയയ്‌ക്കെതിരെയായിരുന്നു കന്നി മത്സരം. 2014ൽ ദിദിയർ ദെഷാംപ്‌സിന്റെ ലോകകപ്പ് സംഘത്തിലും ഇടംനേടി.
Comments are closed for this post.