2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റാന്നിയില്‍ മുഖ്യമന്ത്രി പോയ വഴിയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

റാന്നിയില്‍ മുഖ്യമന്ത്രി പോയ വഴിയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പത്തനംതിട്ട: നവകേരള സദസ്സ് നടക്കാനിരിക്കെ റാന്നിയില്‍ ഡിവൈഎഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോകുന്ന വഴിക്കു സമീപമാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി സംഘര്‍ഷ സ്ഥലത്തിനു സമീപത്തുകൂടി കടന്നുപോയി. പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

റാന്നിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
20 മിനുറ്റോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് വണ്ടിയില്‍ക്കയറ്റി പത്തനംതിട്ട പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ലിനു മാത്യു, യൂത്ത് കോണ്‍ഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, കാര്‍ത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ.അനൂപ്, ഷെഫിന്‍ ഷാനവാസ്, അജ്മല്‍ അലി, റോബിന്‍ വല്യേന്തി, ഷാനി കണ്ണങ്ങര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.