2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഭഗത് സിങ്ങിനും നേതാജിക്കും പ്രചോദനമായത് സവര്‍ക്കര്‍’ നടന്‍ രണ്‍ദീപ് ഹൂഡയുടെ കുറിപ്പ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

‘ഭഗത് സിങ്ങിനും നേതാജിക്കും പ്രചോദനമായത് സവര്‍ക്കര്‍’ നടന്‍ രണ്‍ദീപ് ഹൂഡയുടെ കുറിപ്പ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികള്‍ക്ക് പ്രചോദനമായത് സവര്‍ക്കറാണെന്ന് നടന്‍ രണ്‍ദീപ് ഹൂഡയുടെ കുറിപ്പ്. സവര്‍ക്കറുടെ ജന്മദിനത്തില്‍, ഹൂഡ നായകനായെത്തുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍കര്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനൊപ്പമാണ് നടന്റെ കുറിപ്പ്. പിന്നാലെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

ബ്രീട്ടീഷുകാരുടെ ഷൂ നക്കിയയാളെയാണോ ‘വീര്‍’ എന്ന് വിശേഷിപ്പിക്കുന്നതെന്നും ഭഗത് സിങ്ങും നേതാജിയും ഖുദിരാം ബോസും മാപ്പെഴുതി കൊടുത്തിട്ടുണ്ടോയെന്നും നിങ്ങള്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ എന്നും ഒരാള്‍ ചോദിച്ചു. നിങ്ങള്‍ ഇതുവരെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം വായിച്ചിട്ടില്ലേയെന്നാണ് മറ്റൊരാളുടെ ചോദ്യം.

‘ഭഗത് സിങ്ങിന് പ്രചോദനമായത് സവര്‍ക്കറാണത്രേ!. അങ്ങനെങ്ങാനും ആയിരുന്നെങ്കില്‍ ഭഗത് സിങ് 23ാം വയസ്സില്‍ ‘ശഹീദ്’ ഭഗത് സിങ് ആവുമായിരുന്നില്ല. പണ്ടേ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് വല്ല ‘ധീര്‍’ എന്നോ മറ്റോ സ്വന്തം നെയിം ബോര്‍ഡില്‍ എഴുതിപ്പിടിപ്പിച്ച് വീട്ടില്‍ കിടന്ന് ഉറങ്ങിയേനേ’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്റെ കുറിപ്പ്.

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ മാപ്പപേക്ഷ പങ്കുവെച്ചവരുമുണ്ട്. സ്വാതന്ത്ര്യ സമരത്തെ പരിഹസിക്കരുതെന്ന ഉപദേശവും ചിലര്‍ നല്‍കുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സിനിമയെ പ്രമോട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പാണെന്നും പ്രാപഗന്‍ഡ സീരീസിലെ മൂന്നാമത്തെ സിനിമയാണിതെന്നും നിങ്ങളെ ദേശീയ അവാര്‍ഡ് കാത്തിരിക്കുന്നുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.