2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാമക്ഷേത്രവുമായി ആര്‍.എസ്.എസ്; ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ സമയമായെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് രാമക്ഷേത്രം പരാമര്‍ശിക്കാതിരുന്ന ആര്‍.എസ്.എസ്, ഫലപ്രഖ്യാപനം കഴിഞ്ഞ് നാലാംദിവസം രാമക്ഷേത്ര നിര്‍മാണവുമായി രംഗത്ത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതാണ് പ്രഖ്യാപനം നടത്തിയത്. രാമനുവേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങേണ്ടിയിരിക്കുന്നു, അത് ഉടന്‍ തുടങ്ങിയിരിക്കും. മോഹന്‍ ഭഗവത് പറഞ്ഞു. നമ്മള്‍ ഇത്രയും കാലം കാത്തിരുന്ന പ്രവര്‍ത്തനവുമായി ഇനി മുന്നോട്ടു പോകണം. നമ്മുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിനായി ബോധ്യത്തോടെയും സമാധാനത്തോടെയും കര്‍മ്മനിരതരായും ശക്തരായുമിരിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ബോധ്യത്തോടെയും സമാധാനത്തോടെയും കര്‍മ്മനിരതയോടെയും ശക്തരായും ഇരിക്കുമ്പോഴാണ് രാജ്യത്തിന് ഭാവിയുണ്ടാകുന്നതെന്നാണ് ചരിത്രം നമ്മോട് പറയുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് എത്രയും പെട്ടെന്ന രാമക്ഷേത്രം പണിയുന്നതിന് ആര്‍.എസ്.എസ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള ബി.ജെ.പിയുടെ എല്ലാ പ്രകടനപത്രികയിലും രാമക്ഷേത്ര നിര്‍മ്മാണം ഇടം പിടിച്ചിരുന്നു. 2014ലും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലും അത് ഇടംപിടിച്ചിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.